പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് പേര്‍ കുറ്റക്കാര്‍

18
പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 11 പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുനിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നു എന്നതാണ് കേസ്.



Sharing is Caring