കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട്ടു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
പോലീസുകാരെ മര്‍ദ്ദിക്കാനും ബാരിക്കേഡ് ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വനിതകള്‍ ഉള്‍പ്പടെ 150 ഓളം പ്രവര്‍ത്തകരാണു പ്രകടനത്തില്‍ പങ്കെടുത്തത്. വന്‍പോലീസ് സംഘവും നഗരത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്