‘പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഗുജറാത്ത് റെഡി; ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ വേണ്ടെന്ന് വച്ചു’


download 1 1

മുംബൈ ഇന്ത്യന്‍സ് വിടാനൊരുങ്ങുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. പുതിയ സീസണിന് മുന്നോടിയായി താരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്‍താരത്തെ തിരികെ സ്വീകരിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായിരുന്നെങ്കിലും നായകസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതോടെയാണ് അത് പരാജയപ്പെട്ടത്.


ഹര്‍ദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന്‍ ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയിരുന്നു. ഹര്‍ദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഗില്ലിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, ടീമിന്റെ നായകസ്ഥാനം വേണമെന്ന ആവശ്യം ഹര്‍ദിക് മുന്നോട്ടുവെച്ചതോടെയാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. നിലവില്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ വിജയകരമായി നയിക്കുന്നതിനാല്‍ ക്യാപ്റ്റനെ മാറ്റാന്‍ ഗുജറാത്ത് മാനേജ്മെന്റ് തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍ഡ്‌സ് വ്യക്തമാക്കുകയായിരുന്നു.




Sharing is Caring