പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു; ഉടമസ്ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം നന്ദിയോട് പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു. അപകടത്തില്‍ ഉടമസ്ഥന് ഗുരുതര പരിക്ക്. ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയ്ക്കാണ് തീ പിടിച്ചത്. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഉടമസ്ഥന്‍ ഷിബുവിനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്ക വില്‍പ്പനശാലയില്‍ നിന്ന് പെട്ടെന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടാകുകയായിരുന്നു. ഉടന്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവ സമയത്ത് ഉടമസ്ഥന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം.

തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പോലീസ് സംഘവുമെത്തി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുളളില്‍ മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഷിബുവിന്റെ വീടിന് അല്‍പ്പം അകലെയാണ് പടക്ക വില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *