
ന്യൂസിലന്‍ഡില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശത്തുള്ള കെര്‍മാഡെക് ദ്വീപുകള്‍ക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ 6.11നാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്ററോളം ആഴത്തില്‍ പ്രകമ്ബനമുണ്ടായെന്നും എന്‍സിഎസ് സ്ഥിരീകരിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ന്യൂസിലന്‍ഡ് തലസ്ഥാനത്തിന് വടക്കുകിഴക്ക് മാറിയാണ് കെര്‍മാഡെക് ദ്വീപുകള്‍. ജനവാസമില്ലാത്ത ഇവിടെ ഇടയ്ക്കിടെ ഭൂകമ്ബങ്ങള്‍ ഉണ്ടാകാറുണ്ട്.
