ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഒഴിവാക്കാന്‍ വെസ്‌റ്റിന്‍ഡീസ്‌ പൊരുതുന്നു


cricket ball bat

ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര പരമ്ബരയിലെ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ വെസ്‌റ്റിന്‍ഡീസ്‌ പൊരുതുന്നു.531 റണ്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തുന്ന വിന്‍ഡീസ്‌ നാലാം ദിവസം കളി അവസാനിപ്പിക്കുമ്ബോള്‍ നാലു വിക്കറ്റിന്‌ 212 റണ്ണെന്ന നിലയിലാണ്‌.അവസാനദിനം ആറുവിക്കറ്റ്‌ ശേഷിക്കെ ജയത്തിന്‌ അതിഥികള്‍ക്ക്‌ ഇനി വേണ്ടത്‌ 319 റണ്‍കൂടി.


ടെസ്‌റ്റിലെ നാലാം സെഞ്ചുറിയുമായി ഷായ്‌ ഹോപ്പും അര്‍ധസെഞ്ചുറിനേടി ഉറച്ച പിന്തുണ നല്‍കുന്ന ജസ്‌റ്റിന്‍ ഗ്രീവ്‌സിലുമാണ്‌ അവസാനദിനം വെസ്‌റ്റിന്‍ഡീസിന്റെ പ്രതീക്ഷകളത്രയും.കണ്ണിനേറ്റ അണുബാധ വകവയ്‌ക്കാതെ സണ്‍?ാസ്‌ ധരിച്ചാണ്‌ ഹോപ്പ്‌ ബാറ്റ്‌ ചെയ്യുന്നത്‌. പിരിയാത്ത അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന്‌ 140 റണ്ണടിച്ചിട്ടുണ്ട്‌. നഥാന്‍ സ്‌മിത്തും മാറ്റ്‌ ഹെന്‍ട്രിയും പരുക്കിന്റെ പിടിയിലായതോടെ ബൗളിങ്ങിനു മൂര്‍ച്ച കുറഞ്ഞതു ന്യൂസിലന്‍ഡിനു തിരിച്ചടിയായി.

online news portal

സ്‌കോര്‍ ചുരുക്കത്തില്‍: വെസ്‌റ്റിന്‍ഡീസ്‌: 167, നാലിന്‌ 212. ന്യൂസിലന്‍ഡ്‌: 231, എട്ടിന്‌ 466 ഡിക്ല.നാലുവിക്കറ്റിന്‌ 417 റണ്ണുമായി നാലാംദിവസം ബാറ്റിങ്‌ പുനരാരംഭിച്ച ന്യൂസിലന്‍ഡ്‌ എട്ടു വിക്കറ്റിന്‌ 466 റണ്ണിലെത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. മൂന്നാംദിനം 21 റണ്ണുമായി പുറത്താകാതെ നിന്നിരുന്ന വില്‍ യങ്‌ 23 റണ്ണിനും ആറു റണ്ണുമായി ക്രീസിലുണ്ടായിരുന്ന മൈക്കല്‍ ബ്രെയ്‌സ്വെല്‍ 24 റണ്ണിനും പുറത്തായി. മാറ്റ്‌ ഹെന്‍ട്രി (എട്ട്‌), ജേക്കബ്‌ ഡഫി (10) എന്നിവര്‍ ഇന്നലെ പുറത്തായ ബാറ്റര്‍മാരിലുണ്ട്‌. സാക്‌ ഫോള്‍ക്‌സ് 11 റണ്ണുമായി നോട്ടൗട്ടായി.

22 ഓവറില്‍ 78 റണ്‍ വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കെമാര്‍ റോച്ച്‌ വിന്‍ഡീസ്‌ ബൗളര്‍മാരില്‍ തിളങ്ങി. ഒജയ്‌ ഷീല്‍ഡ്‌സ് രണ്ടും ജെയ്‌ഡന്‍ സീല്‍സ്‌ ഒന്നും വിക്കറ്റെടുത്തു.പടുകൂറ്റന്‍ ലക്ഷ്യത്തിലേക്കുള്ള വെസ്‌്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ മജാണ്‍ കാംപ്‌ബെല്‍ (15), ടാഗ്‌്നരെയ്‌ന്‍ ചന്ദര്‍പോള്‍ (ആറ്‌) എന്നിവര്‍ ജേക്കബ്‌ ഡഫിയുടെ ഇരകളായി. വണ്‍ഡൗണായെത്തിയ അലിക്‌ അത്തനാസി (അഞ്ച്‌) യെ ഡഗ്‌ ബ്രെയ്‌സ്വെല്‍ പുറത്താക്കി.

ക്യാപ്‌റ്റന്‍ റോസ്‌റ്റണ്‍ ചെയ്‌സ് നാലു റണ്ണുമായി മാറ്റ്‌ ഹെന്‍ട്രിയുടെ പന്തില്‍ ടോം ലാഥമിനു പിടികൊടുത്തതോടെ വിന്‍ഡീസ്‌ പരാജയ മുനമ്ബിലായി. നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ 72 റണ്ണിലായിരുന്ന അതിഥികളെ പക്ഷേ, ഷായ്‌ ഹോപ്പും ജസ്‌റ്റിന്‍ ഗ്രീവ്‌സും ചേര്‍ന്ന്‌ കരകയറ്റി.കിവി ബൗളര്‍മാരെ കരുതലോടെ നേരിട്ട്‌ ഇരുവരും സ്‌കോര്‍ മെല്ലെ ഉയര്‍ത്തി. കൂട്ടത്തില്‍ ഷായ്‌ ഹോപ്പായിരുന്നു ആക്രമണത്തില്‍ മുന്നില്‍. ഗ്രീവ്‌സാകട്ടെ പ്രതിരോധക്കോട്ടതീര്‍ത്തു. നാലാം ടെസ്‌റ്റ് സെഞ്ചുറി തികച്ച ഹോപ്പ്‌ 116 റണ്ണുമായാണ്‌ പുറത്താകാതെ നില്‍ക്കുന്നത്‌.

183 പന്തില്‍ 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 143 പന്തില്‍ ആറു ഫോര്‍ ഉള്‍പ്പെടെ 55 റണ്‍ ഗ്രീവ്‌സിന്റെ അക്കൗണ്ടിലുണ്ട്‌. അവസാനദിനം പിടിച്ചുനിന്ന്‌ സമനിലയ്‌ക്കാകും വിന്‍ഡീസ്‌ ശ്രമിക്കുക.ജയം ആറുവിക്കറ്റ്‌ മാത്രം അകലെയാണെങ്കിലും രണ്ടുബൗളര്‍മാരുടെ കുറവാണ്‌ കിവികളെ ആശങ്കപ്പെടുത്തുന്നത്‌. ബൗളിങ്ങില്‍ കുന്തമുനയായ മാറ്റ്‌ ഹെന്‍ട്രി ഇന്നലെ 11 ഓവര്‍ മാത്രമാണ്‌ എറിഞ്ഞത്‌.



Sharing is Caring