അബുജ: നൈജീരയിയില്‍ ജോസ് നഗരത്തിലെ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 118 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെ.
ജോസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അരമണിക്കൂറിനകം അടുത്ത സ്ഥോടനവും ഉണ്ടായി. മാര്‍ക്കറ്റിലെ ആസ്പത്രിയ്ക്ക് മുന്നില്‍ മിനി ബസ് പൊട്ടിത്തെറിച്ചായിരുന്നു രണ്ടാം സ്ഥോടനം. മരിച്ചവരിലേറെയും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം.

