ബൗച്ചി: നൈജീരിയയില്‍ രണ്ട് വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജോസ് നഗരത്തിലെ ഒരു പള്ളിയിലും ഭക്ഷണശാലയിലുമാണ് സ്‌ഫോടനമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ബൊക്കൊഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യത്തിന്റെ പ്രാധമിക നിഗമനം.

യന്തായ മുസ്ലീം പള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. തൊട്ട് പിന്നാലെ ഷാംഗാലിങ്ക് ഭക്ഷണശാലയിലും പൊട്ടിത്തെറിയുണ്ടായി. കഴിഞ്ഞ ദിവസം വടക്കു കിഴക്കന്‍ നൈജീരിയയിലെ പൊടിസ്‌കം നഗരത്തിലെ പള്ളിയില്‍ ബൊക്കൊഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.












