നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു

പാലക്കാട്: നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു. നെല്ലിയാമ്പതിയിലെ മൂന്ന് തേയില ഫാക്ടറികള്‍ക്ക് മുമ്പിലാണ് സമരം നടക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും പ്ലാന്റേഷന്‍ ആക്റ്റിന്റെ പരിധിയില്‍ പെടാത്ത ചെറുകിട തോട്ടങ്ങളിലെയും തൊഴിലാളികള്‍ സമരരംഗത്തുണ്ട്.അഞ്ചാം തീയതിയാണ് അടുത്ത പിഎല്‍സി യോഗം ചേരുന്നത്. അതുവരെ ധര്‍ണ തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.



Sharing is Caring