നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശൻ


മുഖ്യമന്ത്രി

നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടെന്ന ആക്ഷേപങ്ങൾക്ക് ടീമായി നിന്ന് മറുപടി പറയും. വേറെ ചിന്തയില്ലാതെ വിശ്രമമില്ലാത്ത പോരാട്ടത്തിന് ഇറങ്ങണമെന്നും വി ഡി സതീശൻ പറഞ്ഞു.എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പല പാര്‍ട്ടികളും യുഡിഎഫില്‍ എത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയമുണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.


കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സിപിഐഎമ്മിന്റെ തന്ത്രമാണെന്നും സതീശൻ പറഞ്ഞു.തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് ലക്ഷ്യ സമ്മിറ്റിലാണ് വി ഡി സതീശന്റെ പ്രതികരണം.കോൺഗ്രസിന് ഒരു ഗാലക്‌സി ഓഫ് ലീഡർഷിപ്പുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കും.

online news portal

ഒരാൾപോലും പിണങ്ങില്ല. ഞങ്ങൾ ഒരു ടീമായി ഒറ്റ കുടുംബമായി നിൽക്കും. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസമാണ് നമുക്കുള്ളത്. നൂറിലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.



Sharing is Caring