കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്. ഇതിൽ സെക്രട്ടറി ചന്ദ്രശേഖരൻ, പ്രസിഡന്റ് ഭരതൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.അശ്രദ്ധമായി വെടിക്കെട്ട് നടത്തിയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്.
അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്.