നിയമസഭ കൈയാങ്കളിയില്‍ തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് കെ.ടി. ജലീല്‍ എംഎല്‍എ. ‘ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ’യാണ് അതെന്ന് ജലീലില്‍ ഫേസ്ബുക്കില്‍ കുറിച്ചു.അധ്യാപക ദിനത്തില്‍ ‘ഗുരുവര്യന്‍മാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വന്ന കമന്റിനു മറുപടിയായാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.
നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെയാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചതും അത് പിന്നീട് കൈയ്യാങ്കളിയായി കലാശിച്ചതും.