കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു.ഗവര്‍ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാന്, സ്പീക്കര്‍ എ എന്‍ ശംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് ശേഷമാണ് ഉപരാഷ്ട്രപതി നിയമ സഭാ മന്ദിരത്തിലെത്തിയത്. ഉച്ചക്ക് 12ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. വൈകിട്ട് 6.20ന് ഡല്‍ഹിക്ക് മടങ്ങും.

