നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് കെഎസ്‌യുവിന്റെ യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് 30 ശതമാനത്തോളം സീറ്റുകള്‍ ചോദിക്കാന്‍ തയാറെടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഈയൊരു ഘട്ടത്തിലാണ് കെഎസ്‌യു കൂടി ആവശ്യവുമായി രംഗത്തെത്തുന്നത്.സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ മത്സരിക്കാനാണ് തീരുമാമനം.

അലോഷ്യസ് സേവിയര്‍ – പീരുമേട്, ആന്‍ സെബാസ്റ്റ്യന്‍ – ഇരിഞ്ഞാലക്കുട , യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂര്‍, അര്‍ജുന്‍ രാജേന്ദ്രന്‍ – ആറ്റിങ്ങല്‍, വി ടി സൂരജ് – ബാലുശ്ശേരി എന്നിങ്ങനെ മത്സരിക്കാമെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. 16 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.












