നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം: കോടിയേരി

കണ്ണൂര്‍: നിയമവിരുദ്ധ പ്രവ‌ര്‍ത്തനം നടത്തുന്ന പൊലീസുകാരെ സര്‍‌ക്കാര്‍ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പൊലീസില്‍ ചെറിയൊരു വിഭാഗം ക്രമിനല്‍ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി.

നിലവിലെ പൊലീസ് അസോസിയഷന്റെ ഭാഗമായുള്ള ഒരു പൊലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. പൊലീസ് സേനയ്ക്കുള്ളില്‍ ആരോപണ വിധേയരായിട്ടുള്ളവര്‍ ആരും തന്നെ ഇപ്പോഴത്തെ പൊലീസ് അസോസിയേഷന്റെ ഭാഗമായിട്ടുള്ളവരല്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണത്തില്‍പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിനകത്തെ കളി വ്യക്തമാണല്ലോ – കോടിയേരി പറഞ്ഞു.

കെവിന്‍ ധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്‌.ഐ ബിജു ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയും വഹിച്ചിട്ടുണ്ട് ഇയാള്‍. യു.ഡി.എഫിന്റെ കാലത്തെ പൊലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയുമായിരുന്നു ഈ എ.എസ്.ഐയെന്നും കോടിയേരി പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *