നിദാഹാസ് ടിന്റി-20 ; ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന് കൊളംബോയില്‍

കൊളംബോ: നിദാഹാസ് ടിന്റി-20യില്‍ ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന്. രാത്രി ഏഴിന് കൊളംബോയിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലേറ്റ തോല്‍വി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളക്കളത്തിലേയ്ക്ക് ഇറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. കുശാല്‍ പെരേരയുടെ പ്രകടനമാണ് ലങ്കക്ക് ജയം സമ്മാനിച്ചത്. 49 പന്തില്‍ 90 റണ്‍സ് നേടി ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് മികച്ച സ്കോര്‍ എടുക്കാന്‍ സാധിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി.

മനീഷ് പാണ്ഡെ, റിഷബ് പന്ത്, സുരേഷ് റെയ്ന എന്നിവരിലാണ് ബാറ്റിങ്ങിലെ പ്രതീക്ഷ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരിലും പ്രതീക്ഷയുണ്ട്. മറുവശത്ത് ഇന്ത്യയോട് തുടര്‍ച്ചയായ രണ്ടാം ജയമാണ് ലങ്ക ലക്ഷ്യം വെയ്ക്കുന്നത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *