നിതീഷ്കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം നാളെ രാജിവയ്ക്കും


ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ നാളെ രാജിവയ്ക്കും. നാളെ നിതീഷ്കുമാർ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.അതിനുശേഷം ഗവർണർക്ക് നിതീഷ് രാജി സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും.


ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്വാൻ, ശ്രേയസി സിംഗ് എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കോയേരി വിഭാഗക്കാരനാണ് സമ്രാട്ട് ചൗധരി. യാദവ സമുദായാംഗമാണ് നിത്യാനന്ദ് റായി. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പങ്കെടുക്കു.

online news portal



Sharing is Caring