ട്രാന്സ്ജെന്ഡര് ഫെഡറേഷന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച നാഷണല് ക്രിക്കറ്റ് ടൂര്ണമെന്റില് കേരള ട്രാന്സ്ജെന്ഡേഴ്സ് ടീം രണ്ടാമതും കിരീടം അണിഞ്ഞു.ഏഴ് സംസ്ഥാനങ്ങളില്നിന്നുള്ള ടീമുകളാണ് മത്സരങ്ങളില് പങ്കെടുത്തത്.
കേരളത്തില് നിന്നുള്ള 15 അംഗ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളിലും വിജയിച്ചു. ഏലോഹി അദ്വിക് ക്യാപ്ടനായും വൃന്ദ വൈസ് ക്യാപ്ടനുമായ ക്രിക്കറ്റ് ടീമാണ് അഭിമാന പ്രകടനം കാഴ്ച വച്ചത്.മാര്ത്തോമാ സഭയുടെ നവോദയ മൂവ്മെന്റ് ടൂര്ണമെന്റിന്റെ പ്രധാന പ്രായോജകരായിരുന്നു.














