നാവികദിനാഘോഷങ്ങള്‍ക്ക് ശംഖുമുഖം കടപ്പുത്തെ വേദിയിൽ രാഷ്ട്രപതിbമുഖ്യാതിഥിയായി എത്തുന്നു


droupadi murmu

നാവികദിനാഘോഷങ്ങള്‍ക്കും, നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കും തിരുവനന്തപുരം ശംഖുമുഖം കടപ്പുറം ഇന്ന് വേദിയാകും വൈകിട്ട് നാലും മുതല്‍ നടക്കുന്ന ആഘോഷ പ്രകടനങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുറുമു മുഖ്യാതിഥിയായിരിക്കും.


വൈകിട്ട് 4. 20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിക്കും. രാത്രിയോടെ രാഷ്ട്രപതി ലോക് ഭവനില്‍ എത്തും. നാളെ രാവിലെ 9.45ന് ഡല്‍ഹിക്ക് മടങ്ങും. കേരളത്തില്‍ ആദ്യമായാണ് നാവികാഘോഷ പരിപാടികള്‍ക്ക് വേദിയാകുന്നത് .

online news portal

ഐഎൻഎസ് വിക്രാന്ത് ഉള്‍പ്പെടെ 19 യുദ്ധ കപ്പലുകള്‍ ,ഒരു അന്തർവാഹിനി ,നാല് എസ് ഐ സികള്‍, യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ 32 വിമാനങ്ങളും അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുമെന്ന് നാവികസേന ദക്ഷിണ മേഖല കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറല്‍ സമീർ സക്സേന അറിയിച്ചു.



Sharing is Caring