നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു


fire

്‍: നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്‌ഫോടനം. 17 പേര്‍ കൊല്ലപ്പെട്ടു. കടോലിലെ റൗള്‍ഗോണിലെ എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന ഫാക്ടറിയിലായിരുന്നു സ്ഫോടനം. ഖനനപ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്.


സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. സ്‌ഫോടക വസ്തു നിര്‍മിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി നടന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

online news portal



Sharing is Caring