നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതൽ ഇവർ മുഖ്യമന്ത്രിയുടെ കോൺവോയെ പിന്തുടർന്നിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിൽനിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കോൺവോയിലേക്ക് കടന്നതിനും നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൊലീസ് ഇവരെ വീണ്ടും വിളിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *