നന്ദിനി പാല്‍ വിലവർധനക്കെതിരെയുള്ള പൊതു താല്‍പര്യ ഹരജി കർണാടക ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.
പൊതു താല്‍പര്യ ഹരജികളില്‍ പാലും പാലുല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ളവയുടെ വിലയും വിലനിർണയവും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ആർ. അമൃതലക്ഷ്മിയാണ് വിലവർധനക്കെതിരെ ഹരജി നല്‍കിയത്.