നടൻ ഗോവിന്ദയെ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയാക്കാൻ നീക്കം. ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. സിറ്റിംഗ് എംപി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് നീക്കം.
എംപി ഗജാനന്ത് കീർത്തിക്കർ പിന്മാറിയത് മകനെ ഉദ്ധവ് വിഭാഗം സ്ഥാനാർത്ഥിയാക്കിയതിനാൽ.ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശം. മണ്ഡലത്തില്‍ പ്രായം പരിഗണിച്ചാണ് ഗജാനന്‍ കിര്‍തികറിനെ മാറ്റിയതെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നു.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിരുന്നു.