നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. സമൻസ് അയച്ചിട്ടും വിഷ്‌ണു വിചാരണക്ക് ഹാജരാവാത്തതിനെ തുടർന്നാണ് നടപടി. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. കേസിലെ പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജയിലിന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്‍റെ ഡ്രൈവര്‍ അപ്പുണിക്ക് വാട്ട്സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും

മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുന്നതും. കേസിലെ വിസ്താരത്തിന് പല തവണ കോടതി സമന്‍സ് അയച്ചിട്ടും വിഷ്ണു ഹാജരായിരുന്നില്ല. ഇതോടെയാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് അയക്കാന്‍ കോടതി തീരുമാനിച്ചത്. വിഷ്ണുവിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *