ധര്‍മജനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കണം; തൃശൂരിലെ കോൺഗ്രസ് പ്രവർത്തകര്‍ രംഗത്ത്

നടൻ ധർമജൻ ബോൾഗാട്ടിക്ക് വേണ്ടി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ചേലക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ ധർമജനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു.

കോഴിക്കോട് ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കുമെന്ന വാർത്തകൾ നിറയുന്നതിന് പിന്നാലെയാണ് ധർമജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകരുടെ ആവശ്യം. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേലക്കര മണ്ഡലത്തിലായിരുന്നു. പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ പോസ്റ്ററുമായി എത്തിയത്. മണ്ഡലം പിടിച്ചെടുക്കാൻ ധർമജൻ ബോൾഗാട്ടിയെ ചേലക്കരയിൽ എത്തിക്കുക എന്നതായിരുന്നു പോസ്റ്ററിന്‍റെ ഉള്ളടക്കം.

ജില്ലയിലെ സംവരണ മണ്ഡലമായ ചേലക്കര ഇപ്പോൾ ഇടതുപക്ഷത്തിന്‍റെ കയ്യിലാണ്. ധർമജനെ കളത്തിലിറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിൽ മുസ്ലീം ലീഗിന്‍റെ സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

You may also like ....

Leave a Reply

Your email address will not be published.