ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം;അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിയിൽ


ബെംഗളൂരുവിൽ ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛൻ അശോക് പുരോഹിതിൽ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.തനിക്ക് താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്റെ വാദം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും കാജൽ ഹൈക്കോടതിയെ അറിയിച്ചു.




Sharing is Caring