
ദുരന്തഭൂമിയില്‍ നാലാംദിനവും കാണാതായവരെ തേടി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണസംഖ്യ 304 ആയി ഉയര്‍ന്നു.ആറ് സോണുകളായി തിരിച്ചാണ് നിലവില്‍ പരിശോധ നടക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 206പേരെ കണ്ടെത്താനുണ്ട്.നാലാം നാള്‍ കണ്ടെത്തിത് 9 മൃതദേഹങ്ങളും 5 ശരീരഭാഗങ്ങളും. 116 മൃതദേഹം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍. ജില്ലയില്‍ 91 ദുരിതാശ്വാസ ക്വാമ്പുകളിലായി കഴിയുന്നത് 9328 പേരാണ്.മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലായി 1729 പേരാണ് ഉള്ളത്.ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

