ദീപക്കിന്റെ മരണം; പ്രതി ഷിംജിതയ്ക്ക് ജാമ്യം


shimjitha

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസില്‍വച്ച് ദീപക് മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍വച്ചാണ് ഷിംജിതയെ പോലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.


ജനുവരി പതിനേഴിനാണ് ദീപക് ആത്മഹത്യ ചെയ്തത്. ഷിംജിത സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതക്കെതിരെ കേസെടുത്തത്. അതേസമയം, ബസില്‍വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.

online news portal



Sharing is Caring