ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് ഓട്ടോഡ്രൈവര്‍മാരുടെ സഹായഹസ്തം

പേരാമ്പ്ര: ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ ടൗണിലെ ഓട്ടോെ്രെഡവര്‍മാരും രംഗത്തെത്തി.


ദയയുടെ സംഭാവനപ്പെട്ടികള്‍ ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ചു കൊണ്ടാണ് പണം ശേഖരിക്കുന്നത്. യാത്രക്കാര്‍ ഇതില്‍ നിക്ഷേപിക്കുന്ന സംഭാവനകള്‍ സമാഹരിച്ച് നല്‍കി ഓട്ടോെ്രെഡവര്‍മാര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു.


ദയ വളണ്ടിയര്‍ കൂടിയായ ഷൈജലാണ് തന്റെ ഓട്ടോറിക്ഷയില്‍ ആദ്യമായി സംഭാവനപ്പെട്ടി വെച്ചുകൊണ്ട് തുടക്കമിട്ടത്. ഒന്നരമാസം കൊണ്ട് 1,300 രൂപയാണ് ഈ പെട്ടിയില്‍ വീണത്. ഷൈജലിനെ പിന്‍തുടര്‍ന്ന് പതിനേഴ് പേര്‍ കൂടി ഓട്ടോറിക്ഷകളില്‍ സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ചു കഴിഞ്ഞു.


Sharing is Caring