
ത്രിപുരയിൽ കാവിപ്പടയോട്ടം . സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 70 ശതമാനത്തോളം സീറ്റുകളും എതിരില്ലാതെ നേടി ബിജെപി .
ഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത് സമിതികളും ജില്ലാ പരിഷത്തുകളും ഉള്‍പ്പെടുന്ന പഞ്ചായത്ത് സംവിധാനത്തില്‍ ആകെ 6,889 സീറ്റുകളാണുള്ളത് .ഇതില്‍ 4,805 സീറ്റുകളും ബിജെപിയ്‌ക്കാണ് ലഭിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 6,370 സീറ്റുകളില്‍ 4,550 എണ്ണത്തില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു .വോട്ടെടുപ്പ് നടന്ന 1,819 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ബിജെപി 1,809 സീറ്റുകളിലും സിപിഐഎം 1,222 സീറ്റുകളിലും കോണ്‍ഗ്രസ് 731 സീറ്റുകളിലും മത്സരിച്ചിരുന്നു.
ബിജെപി സഖ്യകക്ഷിയായ തിപ്ര മോത 138 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
പഞ്ചായത്ത് സമിതികളില്‍, ആകെയുള്ള 423 സീറ്റുകളില്‍ 235 അല്ലെങ്കില്‍ 55 ശതമാനം ബി.ജെ.പി എതിരില്ലാതെ നേടി.116 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 20ലും ബിജെപി എതിരില്ലാതെ വിജയിച്ചു.
188 സീറ്റുകളിലേക്കാണ് ഇനി പോളിംഗ് നടക്കുക . സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു, വോട്ടെടുപ്പ് ഓഗസ്റ്റ് 8 ന് നടക്കും. വോട്ടെണ്ണല്‍ ഓഗസ്റ്റ് 12 നാണ്.
