തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്.
നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.ബാങ്കോക്കിൽ എത്തിച്ച ഇവരെ മ്യാൻമാറിലേക്ക് മാറ്റി. മാസങ്ങളായി പണി എടുത്തിട്ടും ശമ്പളം നൽകിയില്ല. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം നൽകണമെന്ന് തട്ടിപ്പ് കമ്പനിയുടെ ഭീഷണി.