തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി: ബിജെപി ആഭ്യന്തര അന്വേഷണം മുന്നോട്ട്


bjp

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തില്‍ ബിജെപി ആഭ്യന്തര അന്വേഷണം മുന്നോട്ട് പോകുകയാണ്. കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് നീക്കം. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും രണ്ട് മേഖലാ ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരാണ് ഇവര്‍.


ഫണ്ട് തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കും.മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ പി കൃഷ്ണദാസുമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പരാതിക്കാരായ ആളുകളുടേയും ഇടപാടുകള്‍ നടത്തിയ ആളുകളുടേയും മൊഴി രേഖപ്പെടുത്തും. ഇത് സംബന്ധിച്ച രേഖകളും പരിശോധിക്കാനാണ് നീക്കം. ജിഎസ്ടി ബില്ല് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തല്‍. ഒരു കടലാസ് കമ്പനി ഉണ്ടാക്കി അതിലേക്ക് പണം കൈമാറ്റം ചെയ്ത ആരോപണവുമുണ്ട്.


അതേസമയം യാതൊരുവിധ ഫണ്ട് തിരിമറിയും നടന്നിട്ടില്ലെന്നാണ് സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നല ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്. കൂടാതെ ഇത് സംബന്ധിച്ച് കോര്‍കമ്മിറ്റിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ എല്ലാം വ്യാജമനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി ബന്ധപ്പട്ട് ഉയര്‍ന്ന ആരോപണവും വസ്തുതാ വരുദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.



Sharing is Caring