തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള സുരേഷ്‌ഗോപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി


തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള സുരേഷ്‌ഗോപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും കൂട്ടാളികളും അഴിമതി നടത്തിയതായി വില്ലടം നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നു.ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ‘അഴിമതി പ്രവൃത്തികള്‍’ എന്ന് കണക്കാക്കപ്പെടുന്ന വിവിധ വിഷയങ്ങളെ സെക്ഷൻ 123 നിർവചിക്കുന്നു.


കൈക്കൂലി, അനാവശ്യ സ്വാധീനം ചെലുത്താൻ, മതം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തിലുള്ള പൗരന്മാർക്കിടയില്‍ ശത്രുത വളർത്തല്‍, വോട്ട് അഭ്യർത്ഥിക്കാൻ മതപരമായ അഭ്യർത്ഥനകള്‍ ഉപയോഗിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ജോഷി വില്ലടം നേരിട്ട് ഹാജരായി. സുരേഷ് ഗോപിയെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ കെ. രാമകുമാർ, അഭിഭാഷകരായ ബി.എൻ. ശിവശങ്കർ, മേഘ മുകുന്ദശ്വർ, ടിനു ടി. ജോസഫ്, സനോജ് എം.എ., വിഷ്ണു ബി. കുറുപ്പ് എന്നിവരാണ്. അഭിഭാഷകരായ പി.ആർ. റീന, സന്തോഷ് പീറ്റർ, സുമേഷ് കെ.ബി., രാകേഷ് കെ. എന്നിവരാണ് ബിനോയിയെ പ്രതിനിധീകരിച്ചത്.

online news portal

സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് അഖിലേന്ത്യാ യുവജന ഫെഡറേഷൻ നേതാവും തൃശ്ശൂരില്‍ നിന്നുള്ള വോട്ടറുമായ ബിനോയ് എ.എസ്. പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.ഹർജി തുടക്കത്തില്‍ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രില്‍ 1ന് ഹൈക്കോടതി തള്ളി. ബിനോയിയുടെ ഹർജി നിലനില്‍ക്കുമെന്നും, വിശദമായി വാദം കേള്‍ക്കേണ്ടിവരുമെന്നുമായിരുന്നു ഹൈക്കോടതി ഭാഷ്യം.



Sharing is Caring