തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു


n6893659791763350674335fa3786fa539c4aee37fb131cfd824503f5a6a6e261b0ae2101c408857b9649a1

തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്.49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.


ഈ വർഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണിത്. ഈ ഖനിയില്‍ തൊഴിലാളികളും സൈനികരും തമ്മില്‍ അപകടത്തിന് മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ തൊഴിലാളികള്‍ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയില്‍ അപകടം സംഭവിച്ചതെന്നാണ് വിവരം.

online news portal



Sharing is Caring