തൃശൂരില്‍ വീണ്ടും സാമ്ബത്തിക തട്ടിപ്പ്

തൃശൂരില്‍ വീണ്ടും സാമ്ബത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്‌ വഞ്ചിച്ചു എന്നാണ് പരാതി.കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ

ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്.

പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്ബനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു. കമ്ബനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *