തൃശൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശൂര്‍ കടങ്ങോട് മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.


നായയെ ഡോഗ് സ്‌ക്വാഡാണ് പിടികൂടിയത്. പരുക്കേറ്റ മൂന്ന് പേരും തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.



Sharing is Caring