തുലാവര്‍ഷം നാളെ മുതല്‍; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 26 മു​ത​ല്‍ പെ​യ്തി​റ​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങേ​ണ്ട തു​ലാ​മ​ഴ ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ച​ക്ര​വാ​ത​ച്ചു​ഴി​യെ​യും തു​ട​ര്‍​ന്ന് 26 ദി​വ​സം വൈ​കി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​തിെന്‍റ ഭാ​ഗ​മാ​യി അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ ശ​ക്​​ത​വും അ​തി​ശ​ക്ത​വു​മാ​യ മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ഒ​ഴി​കെ 11 ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ര്‍​ട്ടി​ലാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും വ​ട​ക്കു കി​ഴ​ക്ക​ന്‍ കാ​റ്റിെന്‍റ വ​ര​വിെന്‍റ ഫ​ല​മാ​യി 28 വ​രെ ശ​ക്ത​മാ​യ കാ​റ്റാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *