
മലപ്പുറം തിരൂരങ്ങാടിയിൽ പോലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി. ചേലമ്പ്ര പുത്തൻപുരക്കൽ റഫീഖ് ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച 11.45 നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ അക്രമാസക്തനാകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.അടിച്ചോ എനിക്ക് കുഴപ്പമില്ല എന്നൊക്കെ പ്രതി പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
ചേലമ്പ്രയിൽ വയോധികൻ ഒറ്റക്ക് താമസിക്കുന്ന വീടിന്റെ ജനൽച്ചില്ല മദ്യലഹരിയിൽ എറിഞ്ഞ് പൊട്ടിച്ചെന്ന പരാതിയിലാണ് റഫീഖിനെ പോലീസ് കസ്റ്റഡിലെടുത്തത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പോലീസിന്റ നിഗമനം. പോലീസുകാരെ പ്രതി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു.

