തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു


rape 1

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈ മാസം തീയതിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്.


കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് മരണം സുബിന്‍ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടറും കൂട്ടാളികളും നിരന്തരം എത്തുമായിരുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ 50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി. കൊടുക്കാന്‍ വിസമ്മതിച്ചതോടുകൂടി ഇവര്‍ ജീവനക്കാരിയെ ബലാത്സംഘം ചെയ്യുകയായിരുന്നു.

online news portal

ക്രൂര കൃത്യത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ 25000 രൂപ ബലം പ്രയോഗിച്ച് വാങ്ങി മടങ്ങിപ്പോവുകയായിരുന്നു.സുബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കാപ്പാ കേസ് പ്രതിയാണ് ഇയാള്‍.



Sharing is Caring