തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവട കഴിക്കുതിനിടെ ബ്ലേഡ് കണ്ടെത്തി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിന്റെ മകള്‍ സനുഷ വാങ്ങിയ ഉഴുന്നുവടയില്‍ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്.സനുഷ വട കഴിക്കുതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയില്‍ കുടുങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പേട്ട പൊലീസും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ സംയുക്ത പരിശോധധന നടത്തി. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.