തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് കെ മുരളീധരൻ


ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു

തദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് കെ മുരളീധരൻ. ബിജെപിയും സിപിഐഎമ്മും ചേർന്ന് വോട്ട് കച്ചവടം നടത്തി. തനിക്ക് ചുമതല വന്നതിന് ശേഷം പരമാവധി സീറ്റ് വർധന ഉണ്ടായെന്നും ഡോ ശശി തരൂരിന്റെ പരാമർശത്തിന് മറുപടി.


ബിജെപിക്ക് വട്ടിയൂർക്കാവ് , നേമം എന്നിവിടങ്ങളിൽ വലിയ വോട്ട് വിഹിതം ഉണ്ടായില്ല. തൃശൂർ നടന്നത് എല്ലാർക്കും അറിയാം. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വോട്ട് ശേഖരണം ന‍ടന്നു. ബിഎൽഒ ഉൾപ്പെടെ ബി.ജെ.പിക്കാരായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി വർഗീയവാദി അല്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിലും മുരളീധരൻ‌ പ്രതകരിച്ചു. ഗോവിന്ദൻ മാഷ് ഇടയ്ക്ക് തമാശ പറയുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

online news portal

വെള്ളാപ്പള്ളിയെ വന്ദിക്കാനും നിന്ദിക്കാനും ഇല്ലെന്നും അദേഹം പറഞ്ഞു. കാറിൽ കയറ്റിയത് സംബന്ധിച്ച് ഡിബേറ്റ് നടക്കുന്നത് കോൺഗ്രസിലിലല്ല. തർക്കം എവിടെയാണ് എന്ന് അറിയാല്ലോ. അതിന് മറുപടി ബിനോയ് വിശ്വം പറഞ്ഞല്ലോയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.



Sharing is Caring