തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തുള്ള ചായക്കടയില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.

നാലു കടകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. തീ ആളിപ്പടര്‍ന്നതോടെ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. നഗര പരിസരങ്ങളിൽ പുക മൂടിയിട്ടുണ്ട്. വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *