തിരുവനന്തപുരം എസ്എടിയില്‍ പ്രസവ ശേഷം യുവതി മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധരായിരിക്കും അന്വേഷിക്കുക. ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫക്ഷന്‍ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെയും ഡെര്‍മറ്റോളജി വിദഗ്ധനെയുമായിരിക്കും അന്വേഷണത്തിന് ചുമതലപ്പെടുത്തുക. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.


ഇന്നലെയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ (26) മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ശിവപ്രിയ പ്രസവിച്ചത്. ആശുപത്രിയില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്നാണ് ബന്ധുക്കളുടെ പരാതി. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.



Sharing is Caring