അമേരിക്കയുടെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ അസ്‌റഖില്‍ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു. ബഹ്‌റൈനിലെ അമേരിക്കന്‍ ഫിഫ്ത് ഫ്‌ളീറ്റിലും ആക്രമണം നടത്തിയിട്ടുണ്ട്. കുവൈറ്റിലും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന്റെ പിന്നാലെയാണ് ഇറാന്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നാണ് യുഎസിന്റെ വാദം.














