തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്


cpi 820x450 1

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്.


വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ.ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.

online news portal

താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ ചേർത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സർക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കൾക്കുള്ളത്.



Sharing is Caring