
കോഴിക്കോട് :താമരശ്ശേരിയില്‍ ദമ്ബതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദമ്ബതിമാരെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു.
പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ വഴിയില്‍ വെച്ച് സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.

