
തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് അദ്ദേഹം പറഞ്ഞു.വ്യാജ ഭക്തികൊണ്ട് തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പോലുള്ള വിഷയങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ ഭരണത്തിലുള്ളവര്‍ തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. മതം അപകടത്തിലാണെന്ന അവരുടെ പ്രചാരണം ഇവിടെ വിലപ്പോവില്ല.

ഇവിടെ അപകടത്തിലുള്ളത് അവരുടെ സഖ്യം മാത്രമാണ്- സ്റ്റാലിന്‍ പറഞ്ഞു.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞങ്ങള്‍ 3,000 ക്ഷേത്രങ്ങളുടെ കുംഭാഭിഷേകം നടത്തി. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ പുനരുദ്ധാരണത്തിന് 84 കോടി രൂപ അനുവദിച്ചു. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ നോക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
