
ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കാനാണ് താന്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യവകുപ്പോ സര്‍ക്കാരോ അല്ല ,ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരാണ്. ഉപകരണത്തിന്റെ അഭാവം കഴിഞ്ഞദിവസംതന്നെ പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നോ നാളെയോ അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റും. ഉപകരണങ്ങളുടെ ക്ഷാമം നിലവില്‍ ഉണ്ട്. വിദഗ്ധ സമിതിയോട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

