
കൊച്ചി: ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജൂവല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്ക് സെലസ്റ്റ് എക്സ് സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹത്തായ സോളിറ്റയര്‍ ശേഖരം അവതരിപ്പിച്ചു. ഏറ്റവും ശ്രദ്ധയോടെ കൃത്യതയോടെ പൂര്‍ണതയോടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 100 അന്താരാഷ്ട്ര സെഞ്ചറികള്‍ ആഘോഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ 50-ാം ജന്മ വര്‍ഷത്തിലാണ് ഈ ശേഖരം മെനഞ്ഞെടുത്തിരിക്കുന്നത്.
ഈ 100 ലിമിറ്റഡ് എഡിഷന് സോളിറ്റയര്‍ ശേഖരം അത് ആഘോഷിക്കുന്ന ഇതിഹാസത്തെ പോലെ തന്നെ മികവിന്റെ കൊടുമുടിയെ ആണു പ്രതിനിധീകരിക്കുന്നത്. അതുല്യമായ മികവും തിളക്കവും കൈകൊണ്ടു കടഞ്ഞെടുത്ത ഡയമണ്ടുകളിലെ നിറങ്ങളുടെ അനന്തമായ ജ്വലനവുമെല്ലാം ഈ ശേഖരത്തിലെ ഓരോ ആഭരണത്തെയും സവിശേഷമാക്കുന്നു. ആറില്‍ കുറയാത്ത പേറ്റന്റുകളുള്ള വിപ്ലവകരമായ ഡയമണ്ട് കട്ടിങ് സാങ്കേതികവിദ്യയില്‍ കടഞ്ഞെടുത്തതാണ് ഈ യുബര്‍ പ്രീമിയം ശേഖരത്തിലെ ആഭരണങ്ങള്‍.
റിങുകള്‍, ഇയര്‍ റിങുകള്‍, ബ്രേസ് ലെറ്റുകള്‍ തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ആകര്‍ഷകങ്ങളായ രൂപകല്പനകള് അടങ്ങിയതാണ് തനിഷ്ക് സെലസ്റ്റ് എക്സ് സച്ചിന് ടെണ്ടുല്‍ക്കര്‍. പൂര്‍ണതയോടു കൂടിയതും സച്ചിന് ടെണ്ടുല്‍ക്കറിന്റെ വ്യക്തിതത്വത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയില്‍ രൂപകല്പന ചെയ്തതുമാണ് ഇതിലെ ഓരോ ആഭരണവും. ഉയര്‍ന്ന ഗ്രേഡിലുള്ളതും 10 ഇരട്ടി മാഗ്നിഫിക്കേഷനില്‍ പോലും എന്തെങ്കിലും പാടുകള്‍ ഇല്ലാത്തതുമായ വിധത്തിലുള്ളവയാണ് തനിഷ്കില്‍ നിന്നുള്ള ഈ അത്യാകര്ഷക ശേഖരം. മികവ്, കഴിവ്, അപൂര്‍വത, സ്നേഹം, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളുടെ ആഘോഷം തുടങ്ങിയവയുടെ എല്ലാം പ്രതീകമാണ് ഈ സോളിറ്റയര്‍ ആഭരണങ്ങള്‍.
സമാനതകളില്ലാത്ത മികവോടെ ഏറ്റവും മികച്ച രീതിയില്‍ കടഞ്ഞെടുത്ത സോളിറ്റയര്‍ ഡയമണ്ടുകള്‍ പുറത്തിറക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ടൈറ്റന് കമ്പനിയുടെ തനിഷ്ക് മാര്‍ക്കറ്റിങ് ആന്റ് റീട്ടെല്‍ വിഭാഗം വൈസ് പ്രസിഡന്റ് അരുണ്‍ നാരായണ്‍ പറഞ്ഞു. ലോകത്ത് ഏറ്റവും മികച്ചവയില്‍ നിന്നു കണ്ടെത്തിയ ഈ ഡയമണ്ടുകള്‍ മികവ്, സവിശേഷതകള്‍ തുടങ്ങിയവയില്‍ അറുപതിലേറെ മാനദണ്ഡങ്ങള്‍ അനുസരിച്ചു ഗ്രേഡു ചെയ്തിട്ടുണ്ട്. ഡയമണ്ട് കട്ടിങ് രംഗത്തെ ഒരു നൂറ്റാണ്ടിലേറെയായുള്ള ഏറ്റവും വലിയ പുതുമയും ഇതിലുണ്ട്. ഇതിന്റെ പ്രകാശ പ്രകടനത്തെ മെച്ചപ്പെടുത്തുന്ന അദൃശ്യമായ ആയിരക്കണക്കിനു നാനോ പ്രിസങ്ങളുടെ പേറ്റന്റഡ് സാങ്കേതികവിദ്യയുമായാണ് ഓരോ തനിഷ്ക് സെലസ്റ്റ് ഡയമണ്ടും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെലസ്റ്റിന്റെ മൂല്യം ഒരു പടി കൂടി മുകളിലെത്തിക്കാനായി തങ്ങള്‍ സച്ചിന് ടെണ്ടുല്‍ക്കറുമായി ഒത്തു ചേരുകയാണ്. മികവിന്റേയും കഴിവിന്റേയും പ്രതീകമെന്ന നിലയില്‍, ഡി- ഫ്ളോലെസ് 1 കാരറ്റ് വിഭാഗത്തില്‍ ആഗോള തലത്തില്‍ ലഭ്യമായ സോളിറ്റയറുകളുടെ 0.006 ശതമാനത്തില്‍ താഴെ വരുന്ന 100 ലിമിറ്റഡ് എഡിഷന് സച്ചിന് എക്സ് സെലസ്റ്റ് സോളിറ്റയറുകള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്.
ഈ കാലത്ത് ലോകത്തിലുള്ള ഏറ്റവും മൂല്യമേറിയ 1 കാരറ്റ് ഡയമണ്ടുകളാണിവ. സച്ചിന്റെ സെഞ്ചറികളുടെ സെഞ്ചറിയുടെ ദശാബ്ദം ആഘോഷിക്കാനായി ഇവയും എത്തുകയാണ്. മാസ്റ്റര്‍ ബ്ലാസ്റ്ററെ പോലെ തന്നെ സെലസ്റ്റ് ഡയമണ്ടുകളും പ്രത്യേകമായി ജനിച്ചവയാണ്. പക്ഷേ, അവ കടഞ്ഞെടുക്കുകയും രൂപകല്പന ചെയ്യുകയും വഴി പൂര്‍ണതയിലെത്തിക്കണം. ഈ യാത്ര ആഘോഷിക്കാനായി ഓരോ സച്ചിന് എക്സ് സെലസ്റ്റ് സ്പെഷല്‍ എഡിഷന് സോളിറ്റയറുകളും സച്ചിന് ബ്രില്യന്റ് ബൈ ഡിസൈന്‍ എന്ന സവിശേഷമായ കോഫി ടേബിള്‍ ബുക്കുമായാണ് എത്തുന്നത്.
ഈ പ്രത്യേകമായ ലിമിറ്റഡ് എഡിഷന് ശേഖരം സൃഷ്ടിക്കാനും ജീവിതത്തിലേക്ക് അതിനെ എത്തിക്കാനുമായി തനിഷ്കുമായി സഹകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. സങ്കീര്‍ണതകളുള്ള രൂപകല്പന, വിശ്വാസ്യത, മഹത്തായ ഉപഭോക്തൃ ബന്ധം തുടങ്ങിയവയുള്ള മികച്ച ബ്രാന്‍ഡാണ് തനിഷ്ക്. ശ്രദ്ധാപൂര്‍വ്വം മെനഞ്ഞെടുത്ത നവീനമായ ശേഖരവും ക്രിക്കറ്റിന്റെ ആവേശം ആഘോഷിക്കുന്നതുമാണ് തനിഷ്ക് സെലസ്റ്റ്. ഉപഭോക്താക്കള്‍ക്കിടയില്‍ മികവ് ആഘോഷിക്കാനുള്ള പുതിയ അവസരങ്ങള്‍ ഈ പങ്കാളിത്തത്തിലൂടെ തുറന്നു കിട്ടുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
