തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍


election

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കണമെന്നാണ് ഉത്തരവ്സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

online news portal

ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13ന് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കും.



Sharing is Caring